Iruvar (A monologue of Mohanlal) (Malayalam)

About the monologue of Mohanlal

My tribute to the tamil movie Iruvar, Suhasini and Mohanlal
Let me present you the monologue from the movie as it is in the small hut named heaven, as it is in caseta.caelum

தாமரைப்பூவில் முகம் படைத்தான்
சந்தனப்பூவில் தோல் படைத்தான்
முல்லை அரும்பில் பல் படைத்தான்
வல்லை பூவால் செவி படைத்தான்
பூவால் உனக்கு அங்கம் படைத்தவன்
கல்லால் யென்னேடீ மனம் படைத்தான்

நிலாவை தானெடி ஆசித்தேன்
இரவை எனக்கு நீ தந்தாய்
சிரகை தானெடி ஆசித்தேன்
சிறையே எனக்கு நீ தந்தாய்
ராகம் தானெடி ஆசித்தேன்
மௌனம் எனக்கு நீ தந்தாய்
காதல் அமுதம் யாசித்தேன்
கண்ணீர் துளிகள் நீ தந்தாய்
இருக்கை நீட்டி பூக்கள் கேட்டேன்
இடைக்கு இடை நீ விறகு தந்தாய்

இரவு விழும் வரை காத்திருந்தேன்
ஒரு நித்திரையில் நீ விழுந்துவிட்டாய்
உள்ளம் எடுத்து வழங்கவண்டேன்
நீ உள்ளம்கைகளே மூடி கொண்டாய்
ஜன்னல் கடக்கு திரறந்துவைத்தேன்
என் தென்றலை யேனெடி நிருதிவிட்டாய்
இரண்டுகைகளே யேந்தி நின்றேன்
நீ இதய கதவை மூடி விட்டாய்
கடலில் துளைத்த உப்பை போல்
என் காதலை யேனெடி துலைந்துவிட்டாய்

That’s when she left him; when she stopped breathing.

പൂത്തുനിൽക്കുന്ന താമരയാൽ സൃഷ്ടിച്ച മുഖം
ചന്ദനപ്പൂക്കൾ പോൽ സൗരഭ്യമാർന്ന മേനി
മുല്ലമൊട്ടുകൾ പോലെ അഴകുള്ള പല്ലുകൾ
വള്ളിപ്പൂക്കൾ കൊണ്ടുള്ള ചെവികൾ.
ഇങ്ങനെയൊരു പൂങ്കാവനംകൊണ്ട് നിന്നെ സൃഷ്ടിച്ചവൻ,
എന്തേ നിന്റെ ഹൃദയം കല്ലിൽക്കൊത്തിയെടുത്തു?

ഞാൻ കൈകൾ കൂപ്പി കുമ്പിട്ട് ചന്ദ്രനെ ചോദിച്ചു
നീയെന്നെ രാത്രിയുടെ ആലിംഗനത്തിൽ പൊതിഞ്ഞു.
ആകാശത്തിലേക്ക് പറന്നുയരാൻ ആഗ്രഹിച്ച എന്നെ
നീ ചുറ്റുമതിലുകൾക്കുള്ളിൽ തളച്ചു.
ജീവിതരാഗം കേൾക്കുവാൻ മോഹിച്ച എനിക്ക്
നീ ശൂന്യതനിറഞ്ഞ മൗനം സമ്മാനിച്ചു.
പ്രണയത്തിന്റെ ജീവാമൃതം യാചിച്ച സമയം
നീ എൻപാനപാത്രം എന്റെ കണ്ണീരാൽ നിറച്ചു.
പൂക്കൾക്കായ് ഞാൻ കൈനീട്ടിയപ്പോൾ
നീ എന്റെ കാൽക്കൽ വിറകുകൾ വെച്ചു.
എന്നാൽ നിന്റെ “ഇല്ല” എന്ന വാക്കിന്റെ ചൂളത്തീയിൽ —
ആഴത്തിലുള്ള തിരിച്ചറിവുകൾ ജ്വലിച്ചിരുന്നു —
ഞാൻ ആവശ്യപ്പെടാതെ നീ നൽകിയ ഓരോ ദാനവും —
എന്നെ നിന്റെ സ്വന്തമായി രൂപപ്പെടുത്തിയിരിക്കുന്നു.

ഞാൻ കാത്തുനിന്നു, സന്ധ്യമയങ്ങുന്നതുവരെ,
നീ മയക്കത്തിന്റെ ആഴങ്ങൾ താണ്ടുംവരെ.
ഞാൻ ധൈര്യം സംഭരിച്ച് എന്റെ ഹൃദയം നിന്നിലേക്കൊഴുക്കി
കൈകൾ ചേർത്തുവെച്ച കുമ്പിളിലെ വെള്ളം പോലെ,
നീ കൈകൾ കമഴ്ത്തി എന്റെ ഹൃദയം മണ്ണോടുചേർത്തു.
ഞാൻ ജനാലകളുടെ മറനീക്കി,
രാത്രിമഴയുടെ ഈണത്തിനായി കാതോർത്തു.
നീ എല്ലാ ജാലകങ്ങളും വലിച്ചടച്ചു.
ഒന്നും മറയ്ക്കാനില്ലാത്ത എന്റെ നെഞ്ചിനുമുന്നിൽ
ഇരുകൈകളുംചേർത്ത് കൂപ്പി ഞാൻ നിന്റെ മുന്നിൽ നിന്നു.
എനിക്കുമുന്നിൽ നീ നിന്റെ ഹൃദയത്തിന്റെ അവസാനവാതിലും കൊട്ടിയടച്ചു.

അകലുന്നു നമ്മൾ –
നിന്റെ മൗനത്താൽ,
എന്റെ മുറിവിൽ,
കടലിൽ അലിഞ്ഞുചേർന്ന ഉപ്പുപോലെ
ഒരിക്കലും കാണാനാകാത്ത,
കരയിലെത്താത്ത,
നമ്മുടെ പ്രണയം.

Caseta Caelum by Arun