Ennavale adi ennavaley – Kadhalan (Malayalam)

About the song, Ennavale adi ennavaley.

The song “Ennavale Adi Ennavaley” from the Tamil movie Kadhalan (1994) is an A. R. Rahman musical, written by Vaali and sung by Unnikrishnan and Sujatha Mohan. പ്രണയത്തിനായുള്ള ആഗ്രഹവും അതിന്റെ പരിണതഫലങ്ങളെക്കുറിച്ചുള്ള ഭയവും തമ്മിലുള്ള ആന്തരിക സംഘർഷത്തിന്റെ ചിത്രീകരണം. I present that as a tribute to the song and as it is in the small hut named heaven; as it is in Caseta Caelum.

പ്രിയേ, എനിക്കെന്റെ ഹൃദയം നഷ്ടമായിരിക്കുന്നു.
എവിടെവെച്ചാണ് അത് നഷ്ടപ്പെട്ടതെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ അതെവിടെയെന്നും ഞാൻ മറന്നിരിക്കുന്നു.

നിന്റെ പാദങ്ങളിലാണ്,
നീയണിഞ്ഞിരിക്കുന്ന കൊലുസ്സിലാണ്,
ഞാൻ അത് നഷ്ടപ്പെടുത്തിയതെന്ന് കരുതി
ഞാൻ നിന്റെ കാൽപ്പാടുകളെ പിന്തുടർന്നു.
നിന്നെ കണ്ടമാത്രയിൽ എനിക്ക് മനസ്സിലായി
പ്രണയം എത്ര മുറിവേൽപ്പിക്കുമെന്ന്.

ഞാൻ അനന്തമായ ആഗ്രഹത്തിന്റെ തിരമാലകളിൽ മുങ്ങിത്താഴുകയാണ്,
എന്റെ കണ്ണീർ ഒരു നദിയായൊഴുകുന്നു, ആത്മാവ് ഉഴലുന്നു.
ഈ വേദനതന്നെയാണ് എനിക്കുള്ള പ്രണയസമ്മാനം.

ഉത്ക്കൺഠ ഒരു ഗോളമായി എന്റെ ഉള്ളിൽ
ഉരുളുന്നതായി എനിക്ക് അനുഭവപ്പെടുന്നു.
പ്രിയേ, ഇന്ന് ഭാഷാസമ്പത്തിൽ ഞാൻ ദരിദ്രനായിരുന്നു.
ഓരോ വാക്കിലും ശൂന്യത മാത്രം, ഒരേ ശൂന്യത.

ഞാൻ നിനക്കായി കാത്തിരിക്കുമ്പോൾ
ഓരോ നിമിഷവും വർഷങ്ങളാകുന്നു.
ലോകം എന്റെ മനസ്സ് വായിക്കുമോ എന്ന ചിന്തയാൽ
ഞാൻ വേവലാതിപ്പെടുകയാണ്.
ഇത് പ്രകാശമയമായ സ്വർഗ്ഗമാണോ
അതോ ഇരുളാർന്ന നരകമാണോ എന്ന് നീയെനിക്ക് പറഞ്ഞുതരൂ,
നിന്റെ വാക്കുകൾക്ക് മാത്രമേ എന്റെ വിധി തീരുമാനിക്കാനാവൂ—
പ്രണയത്തിൽ ജീവിക്കുക അല്ലെങ്കിൽ മറയുക.

എന്റെ പൂങ്കുയിലേ, നീയെന്നെ സ്വീകരിക്കുമ്പോൾ
ഞാൻ കണ്ണുകളടച്ച് കൈകൂപ്പി നിന്നെ പ്രാർത്ഥിക്കുകയായിരിക്കും.

എന്റെ പുണ്യമേ, നിന്നെ ഞാൻ എന്റെ മടിയിൽ കിടത്തി
നിന്റെ പട്ടുപോലുള്ള മുടിയിഴകളിൽ എന്റെ വിരലുകളോടിക്കും.

എന്റെ പൂന്തിങ്കളെ, നീ ഉറങ്ങുന്നതുവരെ ഞാൻ തഴുകിത്തലോടും.

ഞാൻ ഇളം തെന്നലുകളാൽ നിന്റെ അധരത്തിൽ ചുംബിക്കും.
എനിക്ക് നിന്നോടുള്ള ഇഷ്ടമത്രയും
നിന്റെ ഇളം കാതുകളിൽ ഞാൻ സ്വകാര്യമായി പറയും.
നിന്റെ കാലടികൾക്കൊണ്ടെഴുതിയ ചിത്രങ്ങളിൽ
ഞാൻ എപ്പോഴും പ്രണയകവിതകൾ കണ്ടെത്തും.

Caseta Caelum by Arun