Enna Solla Pogirai (Kandukondain Kandukondain) (Malayalam)

About the song Enna Solla Pogirai

My tribute to the song Enna Solla Pogirai, with its evocative lyrics, A.R.Rahman’s captivating music, and Shankar Mahadevan’s heartfelt rendition, a timeless classic. The song resonates deeply with the emotions of love. Ajith Kumar and Tabu brought the characters and their feelings on the screen. Let me present you the song as it is in the small hut named heaven, as it is in caseta.caelum

இல்லை இல்லை சொல்ல ஒரு கணம் போதும்…

ഇല്ല!
ഇല്ലെന്നു പറഞ്ഞു നിനക്ക് മാഞ്ഞുപോകുവാൻ ഒരു നിമിഷം മതി.

എനിക്കിന്നത് താങ്ങുവാൻ കഴിയുന്നതല്ല.
എനിക്ക് ഒരുപക്ഷേ പൊരുത്തപ്പെടുവാനായി
ഒരു ജന്മംതന്നെ വേണ്ടിവന്നേക്കാം.
പ്രിയേ, ഏതക്ഷരങ്ങളെക്കൊണ്ടാണ് നീ
നിന്റെ മൗനം ഭേദിക്കുവാൻ പോകുന്നതിന്?

ജനാലകൾ ചന്ദനക്കാറ്റിനെ തടയുന്നതിന് ന്യായമോ?
നിന്റെ കണ്ണുകളോടുള്ള പ്രാണാഭ്യർത്ഥനക്കുള്ള മറുപടി ഈ മൗനമോ?
എനിക്കെന്റെ പ്രണയം നിന്നോട് പറയുവാൻ
എനിക്കൊരു നിശ്വാസമത്രയും മതി.
എന്നാലെന്റെ പ്രണയമത്രയും നിന്നിൽ നിറയ്ക്കുവാൻ
എന്റെയീയൊരുജന്മം തന്നെ വേണം.
പ്രിയേ, ഏതക്ഷരങ്ങളെക്കൊണ്ടാണ് നീ
നിന്റെ മൗനം ഭേദിക്കുവാൻ പോകുന്നതിന്?

ഇന്നെന്റെ ഹൃദയം നിന്റെ പ്രതിച്ഛായ വീണ കണ്ണാടി മാത്രമാണ്.
‘ഇതാണ് നിന്റെ സ്വന്തം’ എന്ന് അത് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു, സ്പഷ്ടമായി.
നിന്റെ പ്രതിബിംബം പിടിച്ചുകെട്ടാൻ പാകത്തിലൊരു കയറും ഇല്ല പെണ്ണേ.
അതിനാൽ തന്നെ അതൊരു ഊഞ്ഞാലിലെന്നപോലെ ആടിക്കൊണ്ടേയിരിക്കുന്നു.

നീ ഒന്ന് പറയൂ…
നിന്റെ മൗനത്തിന്റെ ചൂളയിൽ ഞാൻ എരിയുകയാണ്.
ഇന്നെന്റെ ജീവിതം നിന്റെ കടമിഴിമുനയിൽ തൂങ്ങിയാടുകയാണ്.
എന്നെ നീ നിന്റെ ശ്വാസത്തോട് ചേർത്ത് പൂർണമാക്കൂ…
എന്നെ ഇരുട്ടിന്റെ ആഴങ്ങളിൽനിന്നും കൈപിടിച്ചുയർത്തൂ…
പ്രിയേ, ഏതക്ഷരങ്ങളെക്കൊണ്ടാണ് നീ
നിന്റെ മൗനം ഭേദിക്കുവാൻ പോകുന്നതിന്?

പുലരിയുടെ സ്വർണ്ണമുദ്രയെ ഒരു രാത്രിയും അതിജീവിക്കയില്ല,

എന്നാൽ നിന്റെ മുടിയിഴകളിൽ,
രാത്രി എന്നും ഒരു നിഴലായ് തുടരുന്നു.

ഈ ലോകം മുഴുവൻ ഇരുളാൽ പൊതിഞ്ഞാലും

നിന്റെ കണ്ണുകളിൽ മാത്രം വെളിച്ചം അവശേഷിക്കും.
അതുകണ്ട് സ്വർഗ്ഗത്തിലെ അപ്സരസ്സുകൾ വന്നുചേരും,
തങ്ങളുടെ ചന്ദ്രശോഭയുള്ള കണ്ണുനീരുകൊണ്ട്
നിന്നെ അഭിഷേകം ചെയ്യുവാനായി.
തളിർമലരേ, നീ മടിക്കാതെ പറയൂ…
ഏതക്ഷരങ്ങളെക്കൊണ്ടാണ് നീ
നിന്റെ മൗനം ഭേദിക്കുവാൻ പോകുന്നതിന്?

Caseta Caelum by Arun